നിങ്ങളുടെ ഐ ഡി ഇനി ഹാക്ക് ചെയ്യാന്‍ ആവില്ല – 100% ഗ്യാരണ്ടി –

അതെ ഇനി നിങ്ങളുടെ ഗൂഗിള്‍ ഐ ഡി ( ജീ മെയില്‍,ഓര്‍ക്കുട്ട് മുതലായവ) ആര്‍ക്കും ഹാക്ക് ചെയ്യാന്‍ ആവില്ല, ഇന്നു മുതല്‍ ഗൂഗില്‍ പുതിയതായി കൊണ്ടു വരുന്ന സെക്യൂരിറ്റി സിസ്റ്റം ആണു ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍, അതായതു നിങ്ങള്‍ ഗൂഗിളില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഇതുവരെ ഉപയോഗിച്ചിരുന്നതു യൂസര്‍ നെയിമും പാസ് വേഡും മാത്രം ആയിരുന്നെങ്കില്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ആക്ടീവ് ആക്കുന്നതോടെ ഒരോ പ്രാവശ്യം ലോഗിന്‍ ആവുംബോളും നിങ്ങളുടെ മോബൈലില്‍ ഒരു കോഡ് വരുന്നതായിരിക്കും, ആ കോഡ് കൂടി കൊടുത്താല്‍ മാത്രമേ നിങ്ങള്‍ക്കു അക്കൌണ്ടില്‍ പ്രവേശിക്കാന്‍ ആവു, മാത്രമല്ല നിങ്ങളുടെ ഫോണ്‍ മോഷണം പോവുകയും അല്ലെങ്കില്‍ പ്രവര്‍ത്തന രഹിതമാവുകയാണെങ്കില്‍ ഒപ്പം നിങ്ങള്‍ പാസ്സ് വേഡ് മറന്നു പോവുകയും ആണെങില്‍ നിങ്ങളുടെ സുഹൃത്തിന്റെ മോബൈല്‍ ഫോണ്‍ ഉപയോഗിച്ചു നിങ്ങള്‍ക്കു പാസ് വേഡ് റീ സെറ്റ് ചെയ്യാനും സാധിക്കും ഇനി ആ സുഹൃത്തിന്റെ ഫോണും മോഷണം പോവുകയും ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍ ഗൂഗിള്‍ തരുന്ന മറ്റു ചില കോഡുകള്‍ ഉപയോഗിച്ചു പാസ്സ് വേഡ് റീ സെറ്റ് ചെയ്യാവുന്നതാണു,അതിനായി ആദ്യം ഗൂഗിള്‍.കോം എടുത്തു ലോഗിന്‍ ചെയ്യുക,ശേഷം വലതു വശത്തു മുകളില്‍ അക്കൌണ്ട് സെറ്റിങ്ങ്സ് എടുക്കുക ഇനി ചിത്രം-2 ല്‍ കാണിച്ചിരിക്കുന്ന പോലെ Using Two step verification ക്ലിക്ക് ചെയ്യുക,അതില്‍ Setup 2 step verification എന്നതു ക്ലിക്ക് ചെയ്യുക,നിങ്ങളുടെ ഫോണ്‍ മോഡല്‍ തിരഞ്ഞെടുക്കുക, അടുത്ത സ്റ്റെപ്പിലേക്കു കടക്കുക, അതില്‍ രാജ്യം തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കുക,Sms Text message തിരഞ്ഞെടുത്തു Send code എന്നതില്‍ ക്ലിക് ചെയ്യുക,അപ്പോള്‍ ഫോണില്‍ ഒരു കോഡ് വരുന്നതായിരിക്കും, അതു നല്‍കി verify ക്ലിക്ക് ചെയ്യുക,ഫോണ്‍ വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ ബാക് അപ്പ് ഓപ്ഷനിലേക്കു കടക്കാം,ഇനി നിങ്ങള്‍ക്കവിടെ കുറച്ചു കോഡുകള്‍ ചിത്രം-8 കാണാന്‍ ആവും,അവ പ്രിന്റ് ചെയ്തു വയ്ക്കുകയോ,എഴുതി വയ്ക്കുകയോ ചെയ്യാം, മോബൈല്‍ നഷ്ടപ്പെട്ടാല്‍ ഇതുപയോഗിച്ചു അക്കൌണ്ടില്‍ കേറാം,ഇനി അടുത്ത സ്റ്റെപ്പില്‍ നിങ്ങള്‍ക്കു നിങ്ങളുടെ പ്രിയ സുഹൃത്തിന്റെ അല്ലെങ്കില്‍ മറ്റൊരു ഫോണ്‍ നമ്പര്‍ കൂടി ചേര്‍ക്കാന്‍ സാധിക്കുന്നതാണു,അതു കഴിഞ്ഞാല്‍ വരുന്ന Turn on 2-step verification എന്നതില്‍ ക്ലിക് ചെയ്യുക,നിങ്ങള്‍ സൈന്‍ ഔട്ട് ആവുന്ന്താണു,ഇനി വീണ്ടും സൈന്‍ ഇന്‍ ചെയ്തു നോക്കു,അപ്പോള്‍ പാസ്സ് വേഡ് നല്‍കി പ്രവേശിക്കുമ്പോള്‍ മറ്റൊരു കോഡ് മോബൈലില്‍ അയച്ചിട്ടുണ്ട് അതു കൂടി നല്‍കാന്‍ ആവശ്യപ്പെടും

Leave a Comment

Your email address will not be published. Required fields are marked *